കലോത്സവ കാഴ്ചകള്‍ ഒപ്പിയെടുത്ത്  ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ ....




 

 

നാഷ്ണല്‍ സ്കോളര്‍ഷിഷ്‌ പോര്‍ട്ടല്‍ - ഓണ്‍ലൈന്‍ അപേക്ഷകളുടെ

സൂക്ഷ്മ പരിശോധന - തീയതി ദീര്‍ഘിപ്പിച്ചത്‌ - സംബന്ധിച്ച്‌:-

നാഷണല്‍ സ്‌കോളര്‍ഷിഷ്‌ പോര്‍ട്ടല്‍ മുഖാന്തരമുളള നിര്‍ദ്ദശം

2020-21 വര്‍ഷത്തെ സൂചനകള്‍ (പ്രകാരമുള്ള കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിഷുകള്‍ക്കുള്ള

ഓണ്‍ലൈന്‍ അപേക്ഷകളുടെ ((്ഷ്‌/റിന്യദൃവല്‍) വെരിഫിക്കേഷന്‍ /റീ-വെരിഹിക്കേഷന്‍ സമയപരിധി ചുവടെ ചേര്‍ക്കും (പകാരം ദീര്‍ഘികിച്ചിട്ടുള്ളതാണ്‌.

ആയതില്‍ പ്രകാരം, സ്യദൃനപക്ഷ പ്രീ-മെട്രിക്‌ സ്കോളര്‍ഷിക്‌, ഭിന്നശേഷിക്കാരായ

കുട്ടികള്‍ക്കുള്ള റ്രീ-മെട്രിക്‌ സ്കോളര്‍ഷിക്‌, നാഷണല്‍ മീന്‍സ്‌ കം-മെരിറ്റ്‌ സ്കോളര്‍ഷിക്‌

(എന്‍.എം.എം.എസ്‌) എന്നിവയ്ക്കായുള്ള (ഫഷ്/റിന്യദൃവല്‍ അപേക്ഷകള്‍ സൂചനകള്‍ (കാരംവെരിഷിക്കേഷന്‍/റീ-വെരിഹിക്കേഷല്‍ നടപടികള്‍ നാഷ്ണല്‍ സ്‌കോളര്‍ഷിഷ്‌ പോര്‍ട്ടല്‍ വഴി 2021 ഫെ(ബ്രവരി 12 വരെ നടത്താവുന്നതാണ്‌.

അതോടൊപ്പം ടി അപേക്ഷകളുടെ പരിശോധനയില്‍, ന്യൂനതകള്‍ കണ്ടെത്തുന്നതിനെ

തുടര്‍ന്ന്‌ അപേക്ഷകള്‍ ഡിഹകറ്റ്‌ ചെയ്യുന്ന സാഹചര്യത്തില്‍, ടി വിവരം ബന്ധകെട്ട അപേക്ഷകനെഅറിയിക്കമന്നതിനുള്ള തുടര്‍ നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കേണ്ടഞാണ്‌. കൂടാതെമേല്‍ സമയപരിധി ദീര്‍ഘിദിക്കുന്നതിന്‌ തുടര്‍ന്ന്‌ സാഹചര്യം ഇല്ലാത്തതിനാല്‍ അവസാന തീയതിയ്ക്ക്‌ മുന്‍പ്‌ ടി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‌ സ്കൂള്‍ അധികൃതര്‍ പ്രത്യേകം (ശദ്ധചെലുത്തേണ്ടതുമാണ്‌.


വിശദവിവരങ്ങള്‍ക്ക് ഇവിടെ  ക്ലിക്ക് ചെയ്യുക

 

വിദ്യാരംഗം കലാസാഹിത്യവേദി-വിദ്യാസാഹിതി 2020-21 അധ്യാപക കവിതാ സാഹിത്യ ശില്പശാല സംബന്ധിച്ച്‌.

 

വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ “വിദ്യാസാഹിതി”

എന്ന പേരില്‍ സംസ്ഥാനതലത്തില്‍ പ്രൈമറി, ഹൈസ്കൂള്‍ വിഭാഗം അധ്യാപകര്‍ക്കായി കവിതാ

വിഭാഗത്തില്‍ സാഹിതൃശില്പശാല നടത്തുന്നു. കവിതാമേഖലയില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന 30

അധ്യാപകരാണ്‌ ശില്പശാലയിലെ പങ്കാളികള്‍. കഴിഞ്ഞവര്‍ഷം ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക്‌

അപേക്ഷിക്കാമെങ്കിലും ശില്പശാലകളില്‍ പങ്കെടുത്തിട്ടില്ലാത്തവരുടെ അഭാവത്തില്‍ മാ്രമേ അവരെ

പരിഗണിക്കുകയുള്ളൂ. വിദ്യാസാഹിതിയുടെ ശില്പശാലകളില്‍ ഇതുവരെ പങ്കെടുത്തിട്ടില്ലാത്തവര്‍ക്കാ

യിരിക്കും ര്രഥമ പരിഗണന. അധ്യാപകരുടെ രചനകളുടെ ഗുണനിലവാരവും മുന്‍പങ്കാളിത്തവും

പരിഗണിച്ചായിരിക്കും ശില്പശാലാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്‌. സാഹിത്യരംഗത്തെ ്രശസ്തര്‍

നയിക്കുന്ന ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ യാത്രാബത്തയും താമസസനകര്യവും ലഭ്യമാക്കും.

2021 മാര്‍ച്ച്‌ ആദ്യവാരമായിരിക്കും ശില്പശാല നടക്കുക. ശില്പശാലയുടെ കൃത്യമായ തീയതിയും

വേദിയും പിന്നീട്‌ അറിയിക്കുന്നതാണ്‌.

          വിശദവിവരങ്ങള്‍ക്ക് ഇവിടെ  ക്ലിക്ക് ചെയ്യുക

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അധ്യാപകര്‍, പ്രൈമറി അധ്യാപകര്‍,
ഭാഷാധ്യാപകര്‍ എന്നിവരുടെ 2020-21 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷകള്‍ നല്കേണ്ട  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

 

    2020-21 വര്‍ഷത്തെ അന്തര്‍ജില്ല സ്ഥലംമാറ്റത്തിനായി നീക്കിവച്ചിരിക്കുന്ന നിശ്ചിത
ശതമാനം ഒഴിവിലേയ്ക്ക്‌ അര്‍ഹരായ അധ്യാപകര്‍ക്ക്‌ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കേണ്ടതാണ്.

    അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ സ്ഥലംമാറ്റ ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നതുവരെയുള്ള
എല്ലാ നടപടി ക്രമങ്ങളും ഓണ്‍ലൈന്‍ മുഖേന നടക്കുന്നതാണ്‌. അപേക്ഷകന്‌ ഒരു അഭപക്ഷ
മാത്രമേ രജിസ്റ്റര്‍ ചെയ്യുവാന്‍ അനുവാദമുള്ളൂ. ഒരു പ്രാവശ്യം അപേക്ഷ സമര്‍ഷിക്കാവുന്നതും
ആദ്യത്തെ അപേക്ഷ റദ്ദു ചെയ്യുന്നതിലേയ്ക്കായി ആ അപേക്ഷയുടെ ആപ്ലിക്കേഷന്‍ ഐ.ഡി.
ചൂണ്ടിക്കാട്ടി പ്രധാനാദ്ധ്യാപകന്‍ മുഖേന വിദ്യാഭ്യാസ ഉപഡയറക്ട൪ക്ക്‌ അപേക്ഷ നരഭകണ്ടതാണ്.

അപേക്ഷയുടെ സൂഷ്ടപരിശോധന നടത്തുന്നതുവരെയുള്ള നടപടി ക്രമങ്ങളും സമയക്രമവും  ചുവടെ ചേര്‍ക്കുന്നു.

1. അപേക്ഷ സമര്‍ഷിക്കുന്നതിനുള്ള സമയ പരിധി 27-01-2021മുതല്‍ 05-02-21 വരെ.
2. സ്‌കൂള്‍തലത്തിലും വിദ്യാഭ്യാസ ഉപജ്ളില്ലാതലത്തിലും അപേക്ഷകള്‍ പരിദശാധിക്കുന്നതിന്‌
അനുവദിച്ച സമയം 08-02-2021 മൂതല്‍ 11-02-2021 വരെ.
3. വിദ്യാഭ്യാസ ഉപഡയറക്ടര്‍തലത്തില്‍ അപേക്ഷ പരിദശാധിക്കുന്നതിനും അപേക്ഷകളിലെ
ന്യൂനതകള്‍ പരിഹരിക്കുന്നതിന്‌ അപേക്ഷകരോ പ്രധാനാദ്ധ്യാപകര്‍ ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍ എന്നിവര്‍ രേഖാമൂലം ആവശ്യപെടുന്ന തിരുത്തലുകള്‍ അനുവമദിക്കുന്നതിനും
നിശ്ചയിച്ചിട്ടുള്ള സമയപരിധി 12-02-2021 മൂതല്‍ 15-02-2021 വരെ.

 

    മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


 

 ന്യൂനപക്ഷ പ്രീ-മെട്രിക്‌ സ്കോളര്‍ഷിപ്പില്‍ മാര്‍ക്ക് ഇളവ്

     2020-21 വര്‍ഷത്തില്‍ ന്യൂനപക്ഷ പ്രീ-മെട്രിക്‌ സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്‌, ടി സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കുന്ന കുട്ടികള്‍ക്ക്‌” (ഫ്രഷ് / റിന്യൂവല്‍ അപേക്ഷകര്‍ക്ക്‌) തൊട്ട്‌ മൂന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക്‌ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയില്‍  ഇളവ്‌ നല്‍കിയിരിക്കുന്നു. ആയത്‌ പ്രകാരം തൊട്ട്‌ മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ വിജയിച്ചാല്‍ ടി സ്കോളര്‍ഷിപ്പിന്‌ യോഗ്യനാണെന്ന്‌ പരിഗണിക്കാവുന്നതാണ്.

 

 

  സമ്മതിദായകരുടെ ദേശീയദിനാചരണം

     സമ്മതിദായകരുടെ ദേശീയദിനമായ ജനുവരി 25 ന്‌ രാവിലെ 11 മണിക്ക്‌ പ്രതിജ്ഞ എടുക്കേണ്ടതും കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ ആചരിക്കേണ്ടതുമാണ്.  കൂടാതെ ഈ ദിനവുമായി ബന്ധപ്പെട്ട്‌, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവാദം, പ്രസംഗം, മോക്ക്‌ പോള്‍, ചിത്രരചന, ക്വിസ്‌ മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാവുന്നതുമാണ്‌.

 

സമ്മതിദായകരുടെ പ്രതിജ്ഞ

    ജനാധിപത്യത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വാതന്ത്രവും നീതിയുക്തവും സമാധാനപൂര്‍ണ്ണമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സ്‌ കാത്തു സൂക്ഷിക്കുമെന്നും, ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ  വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടു ചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു. 

 'ചിത്രാങ്കണം'  - പ്രൈമറി, ഹൈസ്കൂള്‍ വിഭാഗം അധ്യാപകര്‍ക്കായി ചിത്രകലാ ശില്പശാല

      വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ 'ചിത്രാങ്കണം' എന്ന പേരില്‍ സംസ്ഥാനതലത്തില്‍ പ്രൈമറി, ഹൈസ്കൂള്‍ വിഭാഗം അധ്യാപകര്‍ക്കായി ചിത്രകലാ ശില്പശാല നടത്തുന്നു. ചിത്രകലാമേഖലയില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന 30 അധ്യാപകരാണ്‌ ശില്പശാലയിലെ പങ്കാളികള്‍. ചിത്രകലാ അധ്യാപകര്‍ക്കും ചിത്രകലയില്‍ താല്‍പര്യമുള്ളവര്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാം. ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതോടൊപ്പമുളള അപേക്ഷ ഫോം പൂരിപ്പിച്ച്‌ അവര്‍ വരച്ച ചിത്രത്തോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌. അധ്യാപകരുടെ രചനയുടെ ഗുണനിലവാരം പരിഗണിച്ചായിരിക്കും ശില്പശാലാംഗങ്ങളെ തിരഞ്ഞെടുക്കുനത്‌. ചിത്രകലാരംഗത്തെ പ്രശസ്തര്‍ നയിക്കുന്ന ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ യാത്രാബത്തയും താമസസൗകര്യവും ലഭ്യമാക്കും. 2021 ഫെബ്രുവരി അവസാനവാരമായിരിക്കും ശില്പശാല നടക്കുക. 

    കോവിഡിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ശില്പശാല സംഘടിപ്പിക്കുക. ധ്യാപകരുടെ അപേക്ഷയും രചനയും എഡിറ്റര്‍, വിദ്യാരംഗം, വിദ്യാഭ്യാസ‍ ഡയറക്ടറേറ്റ്‌, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ vidyarangamdpi@gmail.com എന്ന ഇ-മെയിലിലോ 2021 ഫെബ്രുവരി 15-ന്‌ മുമ്പ്‌ ലഭിക്കേണ്ടതാണ്‌. രചനകള്‍ അയയ്ക്കുന്ന കവറിനു പുറത്ത്‌ “അധ്യാപക ചിത്രകലാശില്പശാല 2020-21"  എന്ന്‌ രേഖപ്പെടുത്തേണ്ടതാണ്‌. അധ്യാപകര്‍ക്കുള്ള അറിയിപ്പ്‌ സ്കൂള്‍ ഇ-മെയില്‍ വിലാസം വഴിയാകും നല്‍കുക. അപേക്ഷാഫോമില്‍ സ്കൂള്‍ ഇ-മെയില്‍ വിലാസം കൃത്യമായും രേഖപ്പെടുത്തേണ്ടതാണ്‌.

 അപേക്ഷാഫോറത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

 

 വിദ്യാരംഗം കലാസാഹിത്യവേദി-വിദ്യാര്‍ത്ഥികള്‍ക്കായുള്ള ശില്പശാലകള്‍ 

     വിദ്യാരംഗം കലാസാഹിത്യവേദി 2020-21 അക്കാദമിക വര്‍ഷത്തെ പഠനാനുബന്ധ പ്രവര്‍ത്ത
നങ്ങളുടെ ഭാഗമായി യു.പി./ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, ആസ്വാദനം എന്നീ മേഖലകളെ അടിസ്ഥാനപ്പെടുത്തി രചനാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശില്പശാലാപ്രവര്‍ത്തനങ്ങളും സര്‍ഗോത്സവവും അസാധ്യമായ സാഹചര്യത്തിലാണ്‌ പ്രസ്തുത മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌. സ്കൂള്‍, ഉപജില്ല, ജില്ല എന്നീ തലങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. സ്കൂള്‍തല മത്സരത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന യു.പി./ഹൈസ്കൂള്‍ വിഭാഗങ്ങളിലെ ഏറ്റവും മികച്ച രണ്ടു രചനകള്‍ ഉപജില്ലയിലേക്കയയ്ക്കണം. ഉപജില്ലയില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു രചനകള്‍ ജില്ലയിലേക്കയയ്ക്കണം.ജില്ലയിലെ മികച്ച രണ്ടു രചനകളാണ്‌ സംസ്ഥാനത്തിലേക്കെത്തേണ്ടത്‌. കഥ, കവിത എന്നിവയ്ക്ക്‌ വിഷയനിര്‍ദ്ദേശം വേണ്ടതില്ല. കോവിഡ്കാലത്ത്‌ വിദ്യാര്‍ത്ഥികള്‍ വായിച്ച പുസ്തകങ്ങള്‍ /സിനിമകള്‍ /കലാരൂപങ്ങള്‍ തുടങ്ങിയവയെക്കുറിച്ചൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ആസ്വാദനമെഴുതാം. വിവിധതലങ്ങളിലെ മത്സരങ്ങള്‍ക്ക്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാരും വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍മാരും നേതൃത്വം നല്‍കും. വിദ്യാര്‍ത്ഥികളുടെ രചനകള്‍ ഓണ്‍ലൈന്‍ വഴിയോ അല്ലാതെയോ സമാഹരിക്കാവുന്നതാണ്‌. മത്സരനടത്തിപ്പിലും വിലയിരുത്തലിലും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
         

മത്സരങ്ങളുടെ സമയ്രക്രമം താഴെ കൊടുക്കുന്നു.


സ്‌കൂള്‍തലം - ഫെബ്രുവരി 6-നകം

ഉപജില്ല - ഫ്രെബ്രുവരി 13

ജില്ല - ഫെബ്രുവരി 20

സംസ്ഥാനം - ഫെബ്രുവരി 28

 

 കേന്ദ്രാവിഷ്‌കൃത സ്കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചു.

 


 

 

ഇൻസ്പയർ അവാർഡിന് അപേക്ഷിക്കാനുള്ള തീയ്യതി 2020 ഒക്റ്റോബർ 15 വരെ നീട്ടിയിരിക്കുന്നു.