എനർജി മാനേജ്മെന്റ് സെന്റർ കേരള -വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഊർജ്ജ സംരക്ഷണ പ്രവർത്തനമായ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്.കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഓൺലൈൻ ആയാണ് രജിസ്ട്രർ ചെയ്യേണ്ടത്.DPI യുടെ ഉത്തരവ് പ്രകാരം ശാസ്ത്ര രംഗം കോർഡിനേറ്റർമാരുടെ സഹകരണം ഈ വർഷം ലഭിക്കുന്നതാണ്.ഉപജില്ലയിലെ  അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ വിദ്യാലയങ്ങളുടെ രജിസ്ട്രേഷൻ ഈ ആഴ്ച്ച തന്നെപൂർത്തിയാക്കണം.സ്കൂൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ കുട്ടികൾക്കുള്ള വിവിധ ഓൺലൈൻ മൽസരങ്ങളിലും പരിപാടികളിലും  പങ്കെടുക്കാൻ കഴിയുകയുള്ളു. 

രജിസ്ട്രര്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സഹായകഫയല്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.


    വിവിധ സാഹചര്യങ്ങളിൽ മാതാവോ പിതാവോ അഥവാ ഇരുവരും മരണമടയുകയും കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാവിന് ആരോഗ്യപരമോ സാമ്പത്തികമോ ആയ കാരണങ്ങളാൽ കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്കുന്നതിന് സാധിക്കാതെ വരികയും ചെയ്യുന്ന സന്ദർഭങ്ങളിൽ അത്തരം കുട്ടികളെ നാളെ അനാഥാലയങ്ങളിൽ സംരക്ഷിക്കാതെ സ്വഭവനങ്ങളിൽ അല്ലെങ്കിൽ ബന്ധു ഭവനങ്ങളിൽ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകുന്നതിന് പ്രതിമാസ ധനസഹായം (ഒറ്റത്തവണയായോ ഗഡുക്കളായോ  10 മാസത്തേക്ക് ) അനുവദിക്കുന്ന പദ്ധതിയാണ് "സ്നേഹപൂർവ്വം".

 സ്നേഹപൂർവ്വം പദ്ധതിയില്‍ അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

   

 


അപേക്ഷകൾ പൂരിപ്പിച്ച് സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി : 2020 ഒക്റ്റോബര്‍ 23

egrantz പോര്‍ട്ടലില്‍ ഡാറ്റ എന്‍ട്രി നടത്തേണ്ട അവസാന തീയ്യതി : 2020 ഒക്ടോബർ 30

     ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സഹകരണത്തോടെ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കവിതാലാപന -  മത്സരം  സംഘടിപ്പിക്കുന്നു.  യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായാണ് കവിതാലാപന മത്സരം നടക്കുക.  ഇഷ്ടപ്പെട്ട കവിതാഭാഗം മൂന്നു മിനിറ്റില്‍ കവിയാതെ  ആലപിക്കുന്നത് മൊബൈലില്‍ ഷൂട്ട് ചെയ്ത് വിദ്യാരംഗം ഉപജില്ലാ കണ്‍വീനര്‍മാര്‍ക്ക് സമര്‍പ്പിക്കണം.  വീഡിയോയ്ക്ക്  ഒപ്പം കവിത ചൊല്ലിയ കുട്ടിയുടെ പേര്,  ക്ലാസ്, സ്‌കൂള്‍ എന്നിവ ടൈപ്പ് ചെയ്ത് അയക്കണം.  ആലാപനത്തിന് മുമ്പ് ഈ വിവരങ്ങള്‍ മത്സരാര്‍ഥി വീഡിയോയില്‍ പറയുകയും വേണം.  ഉപജില്ലാതലത്തില്‍  തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് ജില്ലാതല മത്സരത്തിന് പരിഗണിക്കുക.

      ഫുള്‍ എച്ച് ഡിയില്‍ ശബ്ദ, ദൃശ്യ മികവോടെയാവണം വീഡിയോ ചിത്രീകരിക്കേണ്ടത്.  എം പി 4 ഫോര്‍മാറ്റിലാവണം വീഡിയോ.  മൊബൈല്‍ ഹൊറിസോണ്ടലായി വച്ചാവണം ചിത്രീകരണം.  മികച്ച ആലാപനത്തിന് ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് പേര്‍ക്ക് സമ്മാനം നല്‍കും. ഉപ ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ്  നല്‍കും.

 

 

 2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി 2020 നവംബര്‍ 30 വരെ നീട്ടിയിരിക്കുന്നു. ആകെ വരുമാനത്തില്‍ നിന്നും പ്രൊഫഷണല്‍ ടാക്സ്, ഹൌസിങ് ലോണ്‍ പലിശ എന്നിവ കുറച്ചാല്‍ രണ്ടര ലക്ഷത്തില്‍ കൂടുതലുള്ളവര്‍ നികുതി ബാധ്യത ഇല്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യണം. 

 E filing സൈറ്റില്‍ പ്രവേശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

E filing മായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

 

സംസ്ഥാനത്തെ   1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്കുള്ള ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. (ഒരു കുടുംബത്തിൽ നിന്ന് 2 കുട്ടികൾക്കു മാത്രം)മുസ്ലീം , ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ് , പാഴ്സി മത വിഭാഗങ്ങളിൽ പെടുന്നവർക്ക് അപേക്ഷിക്കാം
 

ഓൺലൈനായി അപേക്ഷ  സമർപ്പിക്കേണ്ട അവസാന തീയതി :  2020 ഒക്റ്റോബർ 31
 

അപേക്ഷാ പോർട്ടൽ     :           https://scholarships.gov.in/

 

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന, ഒ.ബി.സി. വിഭാഗം വിദ്യാർത്ഥികളിൽ നിന്നം പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്തവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ പൂരിപ്പിച്ച് സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി : 2020 സെപ്റ്റംബര്‍ 30

egrantz പോര്‍ട്ടലില്‍ ഡാറ്റ എന്‍ട്രി നടത്തേണ്ട അവസാന തീയ്യതി : 2020 ഒക്ടോബർ 15 

ഒ.ബി.സി പ്രീമെട്രിക് സ്കാോളർഷിപ്പ് Application Form   - Click here

E-Grantz 3.0  പോര്‍ട്ടല്‍ : https://www.egrantz.kerala.gov.in/

ഒ.ബി.സി പ്രീമെട്രിക് സ്കാോളർഷിപ്പ് E-Grantz 3.0 യൂസർ മാനുവൽ - Click here


Inspire അവാർഡിനായി 6 മുതല്‍ 10 വരെ ക്ലാസ്സുകളിലുള്ള കുട്ടികള്‍ സർഗ്ഗാത്മകമായ ആശയങ്ങൾ / ഇന്നവേഷനുകൾ അവരുടെ സ്കൂൾ മുഖേന ഓൺലൈൻ എൻട്രി നടത്തേണ്ട അവസാന തീയ്യതി  :  2020 സെപ്റ്റംബർ 30

സ്കൂളുകള്‍ രജിസ്റ്റര്‍ ചെയ്ത്  ഓൺലൈൻ എൻട്രി നടത്തേണ്ടപോര്‍ട്ടല്‍ : http://www.inspireawards-dst.gov.in/