വിദ്യാരംഗം കലാസാഹിത്യവേദി-വിദ്യാര്‍ത്ഥികള്‍ക്കായുള്ള ശില്പശാലകള്‍
വിദ്യാരംഗം കലാസാഹിത്യവേദി 2020-21 അക്കാദമിക വര്‍ഷത്തെ പഠനാനുബന്ധ പ്രവര്‍ത്ത
നങ്ങളുടെ ഭാഗമായി യു.പി./ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, ആസ്വാദനം എന്നീ മേഖലകളെ അടിസ്ഥാനപ്പെടുത്തി രചനാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശില്പശാലാപ്രവര്‍ത്തനങ്ങളും സര്‍ഗോത്സവവും അസാധ്യമായ സാഹചര്യത്തിലാണ് പ്രസ്തുത മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സ്കൂള്‍, ഉപജില്ല, ജില്ല എന്നീ തലങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. സ്കൂള്‍തല മത്സരത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന യു.പി./ഹൈസ്കൂള്‍ വിഭാഗങ്ങളിലെ ഏറ്റവും മികച്ച രണ്ടു രചനകള്‍ ഉപജില്ലയിലേക്കയയ്ക്കണം. ഉപജില്ലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു രചനകള്‍ ജില്ലയിലേക്കയയ്ക്കണം.ജില്ലയിലെ മികച്ച രണ്ടു രചനകളാണ് സംസ്ഥാനത്തിലേക്കെത്തേണ്ടത്. കഥ, കവിത എന്നിവയ്ക്ക് വിഷയനിര്‍ദ്ദേശം വേണ്ടതില്ല. കോവിഡ്കാലത്ത് വിദ്യാര്‍ത്ഥികള്‍ വായിച്ച പുസ്തകങ്ങള്‍ /സിനിമകള്‍ /കലാരൂപങ്ങള്‍ തുടങ്ങിയവയെക്കുറിച്ചൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ആസ്വാദനമെഴുതാം. വിവിധതലങ്ങളിലെ മത്സരങ്ങള്‍ക്ക് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാരും വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍മാരും നേതൃത്വം നല്‍കും. വിദ്യാര്‍ത്ഥികളുടെ രചനകള്‍ ഓണ്‍ലൈന്‍ വഴിയോ അല്ലാതെയോ സമാഹരിക്കാവുന്നതാണ്. മത്സരനടത്തിപ്പിലും വിലയിരുത്തലിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മത്സരങ്ങളുടെ സമയ്രക്രമം താഴെ കൊടുക്കുന്നു.
സ്‌കൂള്‍തലം - ഫെബ്രുവരി 6-നകം
ഉപജില്ല - ഫ്രെബ്രുവരി 13
ജില്ല - ഫെബ്രുവരി 20
സംസ്ഥാനം - ഫെബ്രുവരി 28