'ചിത്രാങ്കണം'  - പ്രൈമറി, ഹൈസ്കൂള്‍ വിഭാഗം അധ്യാപകര്‍ക്കായി ചിത്രകലാ ശില്പശാല

      വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ 'ചിത്രാങ്കണം' എന്ന പേരില്‍ സംസ്ഥാനതലത്തില്‍ പ്രൈമറി, ഹൈസ്കൂള്‍ വിഭാഗം അധ്യാപകര്‍ക്കായി ചിത്രകലാ ശില്പശാല നടത്തുന്നു. ചിത്രകലാമേഖലയില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന 30 അധ്യാപകരാണ്‌ ശില്പശാലയിലെ പങ്കാളികള്‍. ചിത്രകലാ അധ്യാപകര്‍ക്കും ചിത്രകലയില്‍ താല്‍പര്യമുള്ളവര്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാം. ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതോടൊപ്പമുളള അപേക്ഷ ഫോം പൂരിപ്പിച്ച്‌ അവര്‍ വരച്ച ചിത്രത്തോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌. അധ്യാപകരുടെ രചനയുടെ ഗുണനിലവാരം പരിഗണിച്ചായിരിക്കും ശില്പശാലാംഗങ്ങളെ തിരഞ്ഞെടുക്കുനത്‌. ചിത്രകലാരംഗത്തെ പ്രശസ്തര്‍ നയിക്കുന്ന ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ യാത്രാബത്തയും താമസസൗകര്യവും ലഭ്യമാക്കും. 2021 ഫെബ്രുവരി അവസാനവാരമായിരിക്കും ശില്പശാല നടക്കുക. 

    കോവിഡിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ശില്പശാല സംഘടിപ്പിക്കുക. ധ്യാപകരുടെ അപേക്ഷയും രചനയും എഡിറ്റര്‍, വിദ്യാരംഗം, വിദ്യാഭ്യാസ‍ ഡയറക്ടറേറ്റ്‌, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ vidyarangamdpi@gmail.com എന്ന ഇ-മെയിലിലോ 2021 ഫെബ്രുവരി 15-ന്‌ മുമ്പ്‌ ലഭിക്കേണ്ടതാണ്‌. രചനകള്‍ അയയ്ക്കുന്ന കവറിനു പുറത്ത്‌ “അധ്യാപക ചിത്രകലാശില്പശാല 2020-21"  എന്ന്‌ രേഖപ്പെടുത്തേണ്ടതാണ്‌. അധ്യാപകര്‍ക്കുള്ള അറിയിപ്പ്‌ സ്കൂള്‍ ഇ-മെയില്‍ വിലാസം വഴിയാകും നല്‍കുക. അപേക്ഷാഫോമില്‍ സ്കൂള്‍ ഇ-മെയില്‍ വിലാസം കൃത്യമായും രേഖപ്പെടുത്തേണ്ടതാണ്‌.

 അപേക്ഷാഫോറത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക