വിദ്യാരംഗം കലാസാഹിത്യവേദി-വിദ്യാസാഹിതി 2020-21 അധ്യാപക കവിതാ സാഹിത്യ ശില്പശാല സംബന്ധിച്ച്.
വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ “വിദ്യാസാഹിതി”
എന്ന പേരില്‍ സംസ്ഥാനതലത്തില്‍ പ്രൈമറി, ഹൈസ്കൂള്‍ വിഭാഗം അധ്യാപകര്‍ക്കായി കവിതാ
വിഭാഗത്തില്‍ സാഹിതൃശില്പശാല നടത്തുന്നു. കവിതാമേഖലയില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 30
അധ്യാപകരാണ് ശില്പശാലയിലെ പങ്കാളികള്‍. കഴിഞ്ഞവര്‍ഷം ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക്
അപേക്ഷിക്കാമെങ്കിലും ശില്പശാലകളില്‍ പങ്കെടുത്തിട്ടില്ലാത്തവരുടെ അഭാവത്തില്‍ മാ്രമേ അവരെ
പരിഗണിക്കുകയുള്ളൂ. വിദ്യാസാഹിതിയുടെ ശില്പശാലകളില്‍ ഇതുവരെ പങ്കെടുത്തിട്ടില്ലാത്തവര്‍ക്കാ
യിരിക്കും ര്രഥമ പരിഗണന. അധ്യാപകരുടെ രചനകളുടെ ഗുണനിലവാരവും മുന്‍പങ്കാളിത്തവും
പരിഗണിച്ചായിരിക്കും ശില്പശാലാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. സാഹിത്യരംഗത്തെ ്രശസ്തര്‍
നയിക്കുന്ന ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്തയും താമസസനകര്യവും ലഭ്യമാക്കും.
2021 മാര്‍ച്ച് ആദ്യവാരമായിരിക്കും ശില്പശാല നടക്കുക. ശില്പശാലയുടെ കൃത്യമായ തീയതിയും
വേദിയും പിന്നീട് അറിയിക്കുന്നതാണ്.