സമ്മതിദായകരുടെ ദേശീയദിനാചരണം

     സമ്മതിദായകരുടെ ദേശീയദിനമായ ജനുവരി 25 ന്‌ രാവിലെ 11 മണിക്ക്‌ പ്രതിജ്ഞ എടുക്കേണ്ടതും കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച്‌ ആചരിക്കേണ്ടതുമാണ്.  കൂടാതെ ഈ ദിനവുമായി ബന്ധപ്പെട്ട്‌, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവാദം, പ്രസംഗം, മോക്ക്‌ പോള്‍, ചിത്രരചന, ക്വിസ്‌ മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാവുന്നതുമാണ്‌.

 

സമ്മതിദായകരുടെ പ്രതിജ്ഞ

    ജനാധിപത്യത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വാതന്ത്രവും നീതിയുക്തവും സമാധാനപൂര്‍ണ്ണമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സ്‌ കാത്തു സൂക്ഷിക്കുമെന്നും, ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ  വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടു ചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.